ഗൗരവമേറിയ സംഭവമാണ് ഉണ്ടായത്, രാഷ്ട്രീയപാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, ഇത് സുരക്ഷയുടെ പ്രശ്‌നമാണ്... പാര്‍ലമെന്റില്‍ അതിക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗൗരവമേറിയ സംഭവമാണ് ഉണ്ടായത്, രാഷ്ട്രീയപാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, ഇത് സുരക്ഷയുടെ പ്രശ്‌നമാണ്... പാര്‍ലമെന്റില്‍ അതിക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം, പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ലോക്‌സഭയില്‍ പുകത്തോക്ക് പൊട്ടിച്ച് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.പാര്‍ലമെന്റ് വളപ്പിനു പുറത്തും രണ്ട് പേര്‍ പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തുകയും പിന്നാലെ ഡല്‍ഹി പൊലീസിന്റെ പിടിയിലാകുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ യു.എ.പി.എയും ചുമത്തിയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
"
https://www.facebook.com/Malayalivartha
























