ഛത്തീസ്ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍...സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു, ഒരു കോണ്‍സ്റ്റബിളിന് പരുക്ക് , ബറ്റാലിയന്‍ ബെഡ്രെ ക്യാമ്പില്‍ നിന്ന് ഉര്‍സങ്കല്‍ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം

ഛത്തീസ്ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍...സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു, ഒരു കോണ്‍സ്റ്റബിളിന് പരുക്ക് , ബറ്റാലിയന്‍ ബെഡ്രെ ക്യാമ്പില്‍ നിന്ന് ഉര്‍സങ്കല്‍ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
സുക്മ ജില്ലയില്‍ ഇന്ന് പുലര്‍ച്ചയോടെ നടന്ന ഏറ്റുമുട്ടലില്‍ എസ്‌ഐ സുധാകര്‍ റെഡ്ഡിയ്ക്കാണ് വീരമൃത്യു സംഭവിച്ചത്.സിആര്‍പിഏഫിലെ 165ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും ജാഗര്‍ഗുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടിയത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ ബറ്റാലിയന്‍ ബെഡ്രെ ക്യാമ്പില്‍ നിന്ന് ഉര്‍സങ്കല്‍ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ കോണ്‍സ്റ്റബിളിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് നാല് പേരെ പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ . മറ്റുളളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha
























