റോഡ്ഷോയ്ക്കിടെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വാഹനവ്യൂഹത്തെ വേഗത കുറപ്പിച്ച് പ്രധാനമന്ത്രി

റോഡ്ഷോയ്ക്കിടെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വാഹനവ്യൂഹത്തെ വേഗത കുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നുരാവിലെ വാരണാസിയിലാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനത്തെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം ആംബുലന്‍സിന് വഴി നല്‍കാനായി റോഡിന്റെ അരികില്‍ സ്ഥാപിച്ച ബാരിക്കേഡിനോട് ചേര്‍ന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ ശ്രദ്ധ നേടുകയാണ്. തുടര്‍ന്ന് അരികിലൂടെ അമിത വേഗത്തില്‍ ആംബുലന്‍സ് പോകുന്നതും കാണാം.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് പ്രധാനമന്ത്രി. 19,000 കോടി രൂപയുടെ 37 വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി വാരണാസിയില്‍ തുടക്കം കുറിക്കുന്നത്. കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ്, കന്യാകുമാരിയില്‍ നിന്ന് വാരണാസിയിലേക്കുള്ള പുതിയ ട്രെയിന്‍ എന്നിവ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്‍പും പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹത്തെ നിര്‍ത്തിച്ച് ആംബുലന്‍സിന് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30ന് ഗുജറാത്തിലും നവംബര്‍ ഒന്‍പതിന് ഹിമാചല്‍ പ്രദേശിലും സമാന രീതിയില്‍ മോദി തന്റെ വാഹനവ്യൂഹത്തെ നിര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























