സ്‌കൂളിലെ മെഡിക്കല്‍ ക്യാമ്പിനിടെ 15 വയസുകാരി ഗര്‍ഭിണിയാണെന്ന് സംശയം... ഗൈനക്കോളജിസ്റ്റിനെ റഫര്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടര്‍

സ്‌കൂളില്‍ നടത്തിയ വൈദ്യപരിശോധനയില്‍ 15 വയസുകാരി ഗര്‍ഭിണിയാണെന്ന് സംശയത്തില്‍ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് റഫര്‍ ചെയ്തു. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. ഗോവയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ബന്ധം ആരംഭിക്കുമ്പോള്‍ ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ കാമുകന് 18 വയസ്സ് തികഞ്ഞതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും വടക്കന്‍ ഗോവയിലെ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നതായും വോളിബോള്‍ കളിക്കുന്നതിനിടെ സുഹൃത്തുക്കളായതായും പൊലീസ് പറഞ്ഞു. ഗെയിമിന് ശേഷം ഇരുവരും ജനറേറ്റര്‍ റൂമില്‍ സ്വാകാര്യ നിമിഷങ്ങള്‍ പങ്കിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടി അമ്മയോടൊപ്പവും ആണ്‍കുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ 15 ദിവസത്തിലൊരിക്കല്‍ മകളെ കാണാന്‍ എത്തും.
സ്‌കൂളിലെ മെഡിക്കല്‍ ക്യാമ്പിനിടെ പെണ്‍കുട്ടിയുടെ ഗര്‍ഭാവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധ്യാപിക ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബോസ്യൂട്ട് സില്‍വ പറഞ്ഞു. പിന്നീട് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ഗൈനക്കോളജിസ്റ്റിനെ റഫര്‍ ചെയ്തു. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. അടുപ്പത്തിലാകുമ്പോള്‍ ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. ആണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സായതിനാല്‍ ശിശുഭവനില്‍ പാര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ പിതാവിനൊപ്പം വിട്ടു.
https://www.facebook.com/Malayalivartha
























