തമിഴ്നാട്ടിൽ പ്രളയം! കേരളത്തിൽ ജാഗ്രത... ദുരന്തങ്ങൾ പിറകേ... പ്രളയ മുന്നറിയിപ്പ്! നാലു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

കാലാവസ്ഥ ആകെ മാറുകയാണ്. ഏത് നിമിഷവും ഇവിടെ പേമാരി പെയ്തിറങ്ങാം. ഏതു മാസവും മഴ പെയ്യാം. മിന്നൽ കടലാക്രമണം ഉണ്ടാകാം. വേനലും അതികഠിനമാവാം. ലോകത്തെ വിവിധ പഠനങ്ങൾ ആധാരമാക്കി ഇന്റർനാഷണൽ പ്രോട്ടോക്കോൾസ് ഓഫ് ക്ളൈമറ്റ് ചേയ്ഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുകൾ. കുറച്ചുകാലമായി കാലാവസ്ഥ മാറുന്നുണ്ട്.
അതേസമയം, അതിശക്തമായ മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്കം. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടത്.
പുലർച്ചെ 1.30 വരെ, തുടർച്ചയായ പതിനഞ്ച് മണിക്കൂറിനിടെ 60 സെന്റീമീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. കന്യാകുമാരിയിൽ 17.3 സെന്റീമീറ്റർ മഴ പെയ്തു. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പല പ്രദേശങ്ങളിലായ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും സ്റ്റാലിൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും ബോട്ടുകള്‍ തയ്യാറാക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്കും സംസ്ഥാന ദുരന്തനിവാരണ സേനയെ കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശത്ത് നാലായിരത്തോളം പൊലീസുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗങ്ങള്‍ വീതമുളള സംഘം തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ട്. കന്യാകുമാരിയില്‍ ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചു. ഇന്നും ശക്തമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി മന്ത്രിമാരുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി സ്റ്റാലിന്‍ വിളിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുകിടക്കും.
നാലു ജില്ലകളിലെയും ഉള്‍പ്രശേങ്ങളില്‍ പോലും മുട്ടറ്റമാണ് വെള്ളം നില്‍ക്കുന്നത്. കന്യാകുമാരിയിലെ പേച്ചിപ്പാറ, പാപനാശം, പെരുഞ്ചാനി ഡാമുകളില്‍ വെള്ളം തുറന്നുവിട്ടു. ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതിശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തൂത്തുക്കുടിയില്‍ നിന്നുള്ള വിമാന ഗതാഗതങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വന്ദേഭാരത് അടക്കം തിരുനെല്‍ വേലിയില്‍ നിന്നുള്ള 20 ട്രെയിനുകളാണ് പൂര്‍ണ്ണമായോ ഭാഗികമായോ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ചെന്നൈ എഗ്‌മോർ, നിസാമുദ്ദീൻ - കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ്, മധുരൈ -പുനലൂർ എക്സ്പ്രസ്, ചെന്നൈ എഗ്മോർതിരുനെൽവേലി എക്സ്പ്രസ് എന്നിവ രാവിലെ കോവിൽപട്ടിയിൽ സർവീസ് നിർത്തിവച്ചു. സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























