അതിശക്തമായ മഴയില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയ സമാന സ്ഥിതി.... റെയില്‍വേ സ്‌റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി, തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്‌റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങി, സ്‌റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തി വച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി, തെക്കന്‍ തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട് തുടരും

അതിശക്തമായ മഴയില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയ സമാന സ്ഥിതി.... റെയില്‍വേ സ്‌റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി, തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്‌റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങി, സ്‌റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തി വച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി, തെക്കന്‍ തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട് തുടരും.
വെള്ളം കുത്തിയൊഴുകി ട്രാക്കുകള്‍ തകര്‍ന്നതോടെ ട്രെയിന്‍ പിടിച്ചിട്ടു. ഇതോടെയാണ് യാത്രക്കാര്‍ സ്‌റ്റേഷനില്‍ കുടുങ്ങിപ്പോയത്്. തിരുച്ചെന്തൂരില്‍ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നു. സ്‌റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തി വച്ചതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്. യാത്രക്കാര്‍ സുരക്ഷിതരാണെന്നു ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സ്‌റ്റേഷനിലെത്താന്‍ ശ്രമിക്കുകയാണെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
തെക്കന്‍ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയില്‍ വ്യാപക നാശ നഷ്ടമുണ്ടായി. ഇവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ മഴയ്ക്ക് ശമനമുണ്ട്. എന്നാല്‍ അണക്കെട്ടുകളില്‍ നിന്നു അധിക ജലം തുറന്നു വിടുന്നതു തുടരുന്നതാണ് വെള്ളക്കെട്ടിനു കാരണമായത്.
പാപനാശം അണക്കെട്ടില്‍ നിന്നു വെള്ളം തുറന്നുവിട്ടതോടെ താമരപരണി നദി കുത്തിയൊഴുകി. അതോടെ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് .
https://www.facebook.com/Malayalivartha
























