മാറുന്ന ഇന്ത്യയുടെ മുഖം; തദ്ദേശീയമായി വികസിപ്പിച്ച് ഈ ട്രെയിൻ വളരുന്ന, മാറുന്ന ഇന്ത്യയുടെ ചിത്രമാണ്; വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനെ കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനെ കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മാറുന്ന ഇന്ത്യയുടെ മുഖമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വന്ദേ ഭാരത്, മികച്ച സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച് ഈ ട്രെയിൻ വളരുന്ന, മാറുന്ന ഇന്ത്യയുടെ ചിത്രമാണെന്നും അവർ വ്യക്തമാക്കി. വാരാണസി-ഡൽഹി ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെയായിരുന്നു മീനാക്ഷി ലേഖിയുടെ പ്രതികരണം വാരാണസി-ഡൽഹി വന്ദേ ഭാരത് സർവീസ് നടത്തുന്നതോടെ പ്രയാഗ്‌രാജ്, കാൺപൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഖകരമാകും മേഖലയിലെ സാംസ്കാരിക, വ്യാവസായിക, സാമ്പത്തിക വികസനത്തിനും ഇത് പ്രയോജനപ്പെടും. വാരാണസിയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ പ്രയാഗ്‌രാജിലെത്തുന്ന തീർത്ഥാടകർക്കും ഗുണം ചെയ്യും. വ്യാവസായിക കേന്ദ്രമായ കാൺപൂരിലെത്തുന്നവർക്കും ട്രെയിൻ സഹായകമാകും.
അതേസമയം , നിലവിൽ 34 വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുടനീളം ഇന്ത്യൻ റെയിൽവേ നടത്തുന്നത്. വൈകാതെ തന്നെ നാല് റൂട്ടുകളിൽകൂടി വന്ദേ ഭാരത് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളികൾക്ക് ഉൾപ്പെട ഗുണകരമാകുന്ന റൂട്ടും ഇതിൽ ഉൾപ്പെടുന്നുണ്ട്.ജമ്മു - ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ്, സെക്കന്ദരാബാദ് - പൂനെ വന്ദേ ഭാരത് എക്സ്പ്രസ്, ബെംഗളൂരു - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്, വാരണാസി - ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതുതായി നിരത്തിലിറങ്ങാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























