മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതര്‍ക്കും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍...

മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതര്‍ക്കും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. 60 വയസ്സ് പിന്നിട്ടവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടല്‍, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
കോവിഡ് മാര്‍ഗനിര്‍ദേശ സമിതിയുടെ ഉപദേശപ്രകാരമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസ്‌ക് നിബന്ധന ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
കേരളത്തിലെ കോവിഡ് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കര്‍ണാടകയെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതേസമയം കോവിഡ് ജെഎന്‍ 1 വകവേദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദശവുമായി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ തലത്തില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം.
ശ്വാസകോശ അണുബാധ, ഫ്‌ലൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായാതായും ആരോഗ്യമന്ത്രാലയം.
ആര്‍ടി പിസിആര്‍ ആന്റിജന്‍ പരിശോധനകള്‍ കൂടുതല്‍ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവല്‍ക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
"
https://www.facebook.com/Malayalivartha
























