അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി രാഹുലും പ്രിയങ്കയും ഇവിടെ നിന്ന് ജനവിധി തേടണമെന്നത് ദേശീയ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും പിസിസി പ്രസിഡന്റ് .ബുധനാഴ്ച ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍, പ്രിയങ്ക, ഖാര്‍ഗെ എന്നിവരെയും റായ് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ യാത്രയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം, സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകവും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തെഴുതും.
"
https://www.facebook.com/Malayalivartha
























