Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന....ഇന്ത്യൻ നാവികസേനയുടെ ​ഗ്രൗണ്ട്, ഏരിയൽ റെസ്ക്യൂ ടീമുകൾ, ​ മൂന്ന് ​ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു...

19 DECEMBER 2023 02:36 PM IST
മലയാളി വാര്‍ത്ത

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ വ്യക്തമാക്കി. ഇവ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ നാവികസേനയുടെ ​ഗ്രൗണ്ട്, ഏരിയൽ റെസ്ക്യൂ ടീമുകൾ ​ മൂന്ന് ​ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു. ആശങ്ക പരത്തി മഴ തുടരുന്ന സാഹചര്യത്തിൽ 7,500-ത്തിലധികം പേരെയാണ് പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്. വെള്ളം, ബ്രെഡ് പായ്‌ക്കറ്റുകൾ, ബിസ്ക്കറ്റ്, പാൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നുണ്ടെന്ന് മീണ പറഞ്ഞു.

 

എൻഡിആർഎഫ് ടീമുകൾക്കൊപ്പം പതിനഞ്ച് എസ്ഡിആർഎഫ് ടീമുകളും രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്.കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് മഴ ഏറഎ ദുരിതം വിതച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ജില്ലകളിൽ അഭൂതപൂർവമായ മഴയാണ് പെയ്തതെന്ന് ശിവ് ദാസ് മീണ പറഞ്ഞു. തൂത്തുക്കുടിയിൽ മാത്രം 950 മില്ലിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും.തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറെ മണിക്കൂറുകളായി നാല് ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

മഴ തുടരുന്ന സാ​ഹചര്യത്തിൽ ജില്ലകളിലെ ജനജീവിതം ദുരിതത്തിലാണ്.കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസവും ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നദികൾ കരകവിഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകുകയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. ജില്ലകളിൽ നിരവധി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.കന്യാകുമാരി, വിവേകാനന്ദ പാറ എന്നിവ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.തമിഴ്നാ‌‌ട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് മരണം. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ​നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ നെൽവയലുകളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നദികളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും ​ഗതാ​ഗതം തടസപ്പെട്ടു.നിരവധി പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു.തെക്കൻ തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം.

 

ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends