പ്രളയത്തില്‍ കേന്ദ്ര സഹായം തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മോഡിയെ സന്ദര്‍ശിച്ചു

പ്രളയത്തില്‍ കേന്ദ്ര സഹായം തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തെക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
ശക്തമായ മഴയില്‍ തെക്കന്‍ തമിഴ്നാട്ടിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ മുഴുവനും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലകളില്‍ നിരവധി എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ വിവിധ സംസ്ഥാനങ്ങളിലേക്കടക്കം സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു. കൂടാതെ, കന്യാകുമാരി, ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























