ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം

ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം. ഗുളിക കഴിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മരണം. തലച്ചോറില്‍ രക്തം കട്ടപിടിച്ചായിരുന്നു മരണം. ലൈല ഖാന്‍ എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. ആര്‍ത്തവ വേദന കുറയ്ക്കാന്‍ സുഹൃത്തുക്കള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ ഉപദേശിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
നവംബര്‍ 25 ന് അവള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ തുടങ്ങി. ഡിസംബര്‍ 5 ആയപ്പോഴേക്കും അവള്‍ക്ക് തലവേദന തുടങ്ങി. പിന്നാലെ ഛര്‍ദ്ദിയും. വയറുവേദനയാണെന്ന് കരുതി ഡോക്ടര്‍മാര്‍ പിറ്റേന്ന് രോഗ പ്രതിരോധ ഗുളികകള്‍ നല്‍കുകയായിരുന്നു. ഛര്‍ദ്ദി തുടര്‍ന്നാല്‍ അടുത്ത ദിവസം ലൈലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അവള്‍ കിടക്കയില്‍ വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി.
കുളിമുറിയില്‍ കുഴഞ്ഞുവീഴുന്നതിന് മുമ്പ് വേദന 'എല്ലാം കഴിഞ്ഞു' എന്ന് ലൈല തന്നോട് പറഞ്ഞതായി ജെന്ന പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച് ഉടന്‍ തന്നെ ചികിത്സ തുടങ്ങി. ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഓപ്പറേഷന് വിധേയയാക്കി. അടുത്ത ദിവസം അവളെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























