അഞ്ചു വര്‍ഷത്തിനിടെ ഹരിയാനയിലെ കായിക താരങ്ങള്‍ നല്‍കിയത് 24 ലൈംഗികാതിക്രമ പരാതികള്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഹരിയാനയിലെ കായിക താരങ്ങള്‍ നല്‍കിയത് 24 ലൈംഗികാതിക്രമ പരാതികളെന്ന് വെളിപ്പെടുത്തി സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. 2019 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കണക്കാണ് മന്ത്രി വെളിപ്പെടുത്തിയത്. നിയമസഭാ സമ്മേളനത്തിനിടെ ഐഎന്‍എല്‍ഡി എംഎല്‍എ അഭയ് സിങ്ങിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഹരിയാന മന്ത്രി സന്ദീപ് സിങ്ങിനെതിരെ ഉള്‍പ്പെടെ പരാതികളുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. സന്ദീപ് സിങ്ങിനെതിരെ കായികതാരവും പരിശീലകയും ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയത്. ഈ കേസ് വിചാരണാഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും അധികൃതര്‍ക്കുമെതിരെയാണ് വനിതാതാരങ്ങള്‍ ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയത്. 2019ല്‍ അഞ്ചു കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 2020ല്‍ രണ്ടും 2021ല്‍ ആറുമായിരുന്നു കേസുകള്‍. 2022ല്‍ മൂന്നും 2023ല്‍ എട്ടു കേസുകളും റജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 6 എണ്ണം പരാതിക്കാര്‍ പിന്‍വലിച്ചു. നാലെണ്ണത്തില്‍ കേസിന്റെ വിചാരണാഘട്ടത്തില്‍ വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ ആരോപണവിധേയരെ വെറുതെവിട്ടു.നിലവില്‍ മന്ത്രിയുടേത് ഉള്‍പ്പെടെയുള്ള 14 കേസുകളിലാണ് വിചാരണ നടക്കുന്നത്. വനിതാ പരിശീലകയ്ക്കും മകനും എതിരെയുള്‍പ്പെടെയുള്ള പരാതികളാണ് കായിക താരങ്ങള്‍ നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha
























