പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് എത്തുന്നു; തേക്കിൻകാട് മൈതാനത്ത് ജനുവരി 3ന് ആണ് പ്രധാനമന്ത്രി എത്തുക; സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള സമ്മേളനത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞ വാക്കുകൾ നിലനിൽക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് എത്തുകയാണ് . എന്താണ് പ്രധാനമന്ത്രി പറയാൻ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ്. നടൻ സുരേഷ് ഗോപി ലോക്സഭാ സ്ഥാനാർത്ഥിയാകുന്ന തൃശ്ശൂർ മണ്ഡലത്തിൽ ആണ് അദ്ദേഹമെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് ജനുവരി 3ന് ആണ് പ്രധാനമന്ത്രി എത്തുക .
വൈകിട്ട് 3ന് മഹാസമ്മേളനം നടക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചുരിക്കുന്നത് . തൃശ്ശൂരിലും സമീപ ജില്ലകളിലും നിന്നായി രണ്ടു ലക്ഷത്തിലേറെ സ്ത്രീകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മോദിയുടെ ആദ്യ പരിപാടി എന്ന പ്രത്യകത കൂടെയുണ്ട് .ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റി.
പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബി.ജെ.പി കേരളഘടകം ആദരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ജനുവരി 2 ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ആണ് ജനുവരി 3 ലേക്ക് മാറ്റിയിരിക്കുന്നത് . വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം തൃശ്ശൂരിൽ മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യും. രണ്ട് മണിക്ക് റോഡ് ഷോയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി എവിടെ മത്സരിച്ചാലും വിജയിക്കാനുളള ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും എന്നാൽ അദ്ദേഹം എവിടെ മത്സരിക്കണമെന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























