പാര്‍ളമെന്റില്‍ പ്ലക്കാര്‍ഡ് പിടിക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്ത സംഭവം... 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയില്‍ രണ്ട് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു

പാര്‍ളമെന്റില്‍ പ്ലക്കാര്‍ഡ് പിടിക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്കെതിരെയുളള പുറത്താക്കല്‍ നടപടി തുടരുന്നു.141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്‌സഭയില്‍ രണ്ട് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുളള എംപിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയുമാണ് ഒടുവിലായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നിലവില്‍ 143 എംപിമാരെയാണ് ഇരുസഭകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പുറത്താക്കല്‍ പരമ്പരയ്ക്കിടെ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ മാത്രമാണ് ഇനി രാജ്യസഭയിലും ലോക്സഭയിലുമായി ബാക്കിയുള്ളത്.
സഭയില്‍ പ്ലക്കാര്‍ഡ് പിടിക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതായി ആരോപിച്ചാണ് എംപിമാര്‍ക്കതിരെ നടപടിയെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ 'പുറത്താക്കല്‍' പരമ്പരയ്ക്കാണ് പാര്‍ളമെന്റിന്റെ പുതിയമന്ദിരം സാക്ഷ്യം വഹിക്കുന്നത്. പാര്‍ളമെന്റിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി ആറ് ദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കൂട്ടസസ്പെന്‍ഷന്‍ നടപടി.
https://www.facebook.com/Malayalivartha
























