തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്നത് 20,000 പേരെന്ന് റിപ്പോര്‍ട്ടുകള്‍... രക്ഷാപ്രവര്‍ത്തനം തുടരുന്നു

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്നത് 20,000 പേരെന്ന് റിപ്പോര്‍ട്ടുകള്‍... രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഇവിടങ്ങളില്‍ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് 10 പേര്‍ മരിച്ചതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വെള്ളപ്പൊക്കം കാര്യമായി ബാധിച്ച ശ്രീവൈകുണ്ഠത്തിലെ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ അഞ്ഞൂറോളം യാത്രക്കാരെ 30 മണിക്കൂറിനുശേഷം രക്ഷിച്ചു.
നാശനഷ്ടങ്ങള്‍ മറികടക്കാന്‍ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 2000 കോടി രൂപ അനുവദിക്കണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha