ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു... രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍

ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു. രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആകെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.
ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിട്ടുണ്ടായിരുന്നു. പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്നു. സംഭവത്തെതുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി.
അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കി. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി. മേഖലയിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ രജൗരി പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്.
സൈനികര്‍ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാന്‍ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടന്‍ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും സൂചനകളുണ്ട്.
"
https://www.facebook.com/Malayalivartha
























