വാണിജ്യ സിലിണ്ടറിന് ഓയില്‍ കമ്പനികള്‍ വില കുറച്ചു... പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാണിജ്യ സിലിണ്ടറിന് ഓയില്‍ കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ .
ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില 1757.50 രൂപയാകും. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന് 820 രൂപയാണ്.വാണിജ്യ, ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില പുനരവലോകനം സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് നടക്കാറുള്ളത്.
https://www.facebook.com/Malayalivartha
























