ദാവൂദിന്റെ ആശുപത്രി വാസത്തിന്റെ സാഹചര്യങ്ങൾ വിശദമാക്കി മാധ്യമ പ്രവർത്തക... വൈറലായി ദൃശ്യങ്ങൾ...

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മാധ്യമപ്രവർത്തക, അർസൂ കാസ്മി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ദാവൂദിന്റെ ആരോഗ്യപ്രശ്‌നങ്ങൾ തുറന്ന് കാട്ടി ഡിസംബർ 17-ന് കാസ്മി പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ദാവൂദിന്റെ ആശുപത്രി വാസത്തിന്റെ സാഹചര്യങ്ങൾ വിശദമാക്കിക്കൊണ്ട്, ആയിരുന്നു വീഡിയോ പുറത്ത് വന്നത്.
ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ച കറാച്ചിയിലെ ആശുപത്രി "ദി ആഗാ ഖാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണെന്നും ദാവൂദിന് പലതരത്തിലുള്ള പരിശോധനകൾ ഇവിടെ നടക്കുന്നുണ്ടെന്നും കാസ്മി പറയുന്നു. കൂടാതെ പിഎൻഎസ് ഷിഫ ആശുപത്രിയിലേയ്ക്ക് ദാവൂദിനെ കൊണ്ടുപോകുമെന്നും അവർ പറയുന്നു. ഈ വാർത്ത സ്ഥിരീകരിക്കാൻ പാക്കിസ്ഥാനിൽ ആർക്കും ധൈര്യമില്ലെന്ന് കാസ്മി എക്‌സിൽ കുറിച്ചു.
ആരെങ്കിലും ഈ വാർത്ത സ്ഥിരീകരിക്കുകയോ അങ്ങനെ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ താൻ കുഴപ്പത്തിലാകുമെന്ന് അർസൂ കാസ്മി പറഞ്ഞു. ഗുണ്ടാതലവന്റെ റെക്കോർഡ് പോലും ആർക്കും ലഭിക്കാത്ത വിധം പാകിസ്ഥാൻ സർക്കാർ ദാവൂദിനെ സംരക്ഷിക്കുകയാണെന്ന് ഇന്ത്യാ ടിവി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
രണ്ട് ആശുപത്രികളിലും ദാവൂദിന്റെ പേര് പരാമർശിച്ചിട്ടില്ല. കറാച്ചിയിലെ ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് അജ്ഞാത രോഗിയായി, തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























