'ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഇവിടെ ഉണ്ടാകും! 2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകുമെന്ന് സൂചന...

'ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഇവിടെ ഉണ്ടാകും! 2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകുമെന്ന് സൂചന... റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു. 'ഞാന്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഇവിടെ ഉണ്ടാകും!', ക്ഷണത്തിന് 'എന്റെ പ്രിയ സുഹൃത്ത്' എന്ന് വിളിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് മാക്രോണ്‍ എക്‌സിലൂടെ പറഞ്ഞു.
മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ചിറാക്ക് 1976ലും 1998ലും രണ്ട് തവണ പരിപാടിയില്‍ പങ്കെടുത്തു. മുന്‍ പ്രസിഡന്റുമാരായ വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ്, നിക്കോളാസ് സര്‍ക്കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവര്‍ യഥാക്രമം 1980, 2008, 2016 വര്‍ഷങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
സന്ദര്‍ശന വേളയില്‍ പ്രതിരോധ സഹകരണം, സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി, ബഹിരാകാശ സാങ്കേതിക വിദ്യ, കാലാവസ്ഥ, ഭീകര വിരുദ്ധ പോരാട്ടം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയാവും.
അതേസമയം ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രീയ തിരക്കുകള്‍ ഉള്ളതിനാല്‍ എത്താനാവില്ലെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























