അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളുമായി ഒരാൾ പിടിയിൽ... മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന...ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്...

അപൂർവ ഇനത്തിൽപെട്ട 11 പാമ്പുകളെ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാങ്കോക്കിൽനിന്നാണ് ഇയാൾ പാമ്പുകളെ എത്തിച്ചത്.ഇവയെ കേക്ക്, ബിസ്‌കറ്റ് പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കം. ഒമ്പത് ബാൾ പൈത്തണെയും രണ്ട് കോൺ സ്നേക്കുകളെയുമാണ് പിടികൂടിയത്. ഇറക്കുമതി നയം ലംഘിച്ചാണ് ഇവയെ ബാങ്കോക്കിൽനിന്ന് കൊണ്ടുവന്നത്.അതിജീവനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകൾ കണക്കിലെടുത്ത് ഇവയെ ബാങ്കോക്കിലേക്കുതന്നെ തിരിച്ചയക്കാൻ ഡബ്ല്യു.സി.സി.ബി. റീജ്ണൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനായി പാമ്പുകളെ സ്‌പൈസ് ജെറ്റ് എയർലൈൻസിന് കൈമാറി.1962ലെ കസ്റ്റംസ്‍ ആക്ട് അനുസരിച്ചാണ് പാമ്പുകളെ പിടിച്ചെടുത്തത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യു.സി.സി.ബി) അധികൃതരെത്തി പരിശോധന നടത്തിയാണ് ഏതൊക്കെ ഇനം പാമ്പുകളെയാണ് കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.പിടിച്ചെടുത്തവയൊന്നും നാടൻ പാമ്പുകളല്ല. ഇറക്കുമതി നയം ലംഘിച്ചാണ് ഇവയെ ബാങ്കോക്കിൽനിന്ന് കൊണ്ടുവന്നത്. അതിജീവനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകൾ കണക്കിലെടുത്ത് ഇവയെ ബാങ്കോക്കിലേക്കുതന്നെ തിരിച്ചയക്കാൻഡബ്ല്യു.സി.സി.ബി റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പാമ്പുകളെ സ്പൈസ്ജെറ്റ് എയർലൈൻസിന് കൈമാറി.പാമ്പുകളെ കടത്തിക്കൊണ്ടുവന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണവും തിരിച്ചിലും പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപ് ചെന്നൈ: ത്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽനിന്ന് കണ്ടെടുത്തത് 47 പാമ്പുകളെയും രണ്ട് പല്ലികളെയും. മലേഷ്യയിലെ ക്വാലാലംപൂരിൽനിന്നെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.ബാത്തിക് എയർ വിമാനത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ജീവനുള്ള വിവിധ ഇനത്തിലും വലിപ്പത്തിലുമുള്ള പാമ്പുകളാണ് ഇയാൾ കൊണ്ടുവന്ന പെട്ടിയിലുണ്ടായിരുന്നത്. പെട്ടിയിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് ഇവയെ സൂക്ഷിച്ചിരുന്നത്.മുഹമ്മദ് മൊയ്തീനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അത് പോലെ ബാങ്കോക്കിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയുടെ സ്യൂട്ട്‌കേസിൽ നിന്ന് 20 രാജവെമ്പാലക്കുഞ്ഞുങ്ങളെയും പന്ത് പെരുമ്പാമ്പ് ഉൾപ്പെടെയുള്ള മറ്റ് പാമ്പുകളെയും കണ്ടെത്തി.വന്യജീവി കടത്തുകാരൻ ആറ് കുരങ്ങൻകുട്ടികളെയും വഹിച്ചിരുന്നു.
തായ്‌ലൻഡിൽ നിന്നുള്ള വിമാനത്തിന്റെ പാസഞ്ചർ പ്രൊഫൈലിംഗ് നടത്തിയ ബെംഗളൂരു കസ്റ്റംസിലെ സ്ലീഡുകളാണ് വന്യജീവി കള്ളക്കടത്ത് പിടികൂടിയതെന്ന് ബെംഗളൂരുകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വൃത്തങ്ങൾ അറിയിച്ചു.സംശയാസ്പദമായ രീതിയിൽ പെരുമാറിയ ഒരു യാത്രക്കാരനെ തടഞ്ഞുനിർത്തി അയാളുടെ ലഗേജ് സ്കാൻ ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.20 ഉഗ്രവിഷമുള്ള രാജവെമ്പാലക്കുഞ്ഞുങ്ങളെയും മറ്റ് 50-ലധികം പാമ്പുകളെയുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇഴജന്തുക്കളെയെല്ലാം പെട്ടികളിൽ നിറച്ച് തന്റെ ചെക്ക്-ഇൻ സ്യൂട്ട്കേസിൽ ബെംഗളൂരുവിലേക്ക് കടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.ലഗേജിൽ ആറ് കുരങ്ങുകളെ കയറ്റാൻ ഇയാൾ ശ്രമിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.സ്വർണം മാത്രമല്ല ഇത്തരത്തിൽ വംശനാശം സംഭവിക്കുന്ന ജീവികളെയും ഇന്ന് വിമാനത്താവളങ്ങൾ വഴികടത്തുന്നത് സ്ഥിരം സംഭവമായി മാറുകയാണ്.
https://www.facebook.com/Malayalivartha
























