Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

23 DECEMBER 2023 10:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളരുകയാണ്, എന്നാല്‍ സമ്പത്ത് ഏതാനും കൈകളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്നും തൊഴിലില്ലായ്മയുടെ വെല്ലുവിളി തുടരുകയാണെന്നും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ചില വിദ്യാര്‍ത്ഥികളുമായുള്ള സംവാ?ദത്തിനിടയിലാണ്, കഴിഞ്ഞ 10 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. സാമ്പത്തിക വികസനത്തെ കുറിച്ച് പറയുമ്പോള്‍ ആ സാമ്പത്തിക വികസനം ആരുടെ താല്‍പ്പര്യത്തിലാണ് എന്ന ചോദ്യമാണ് ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

''രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവ, ആരുടെ താത്പര്യമാണെന്നുള്ള ചോദ്യമാണ് വേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ച ഏതുതരത്തില്‍, അവ ആര്‍ക്ക് ഗുണപ്രദമാകുമെന്നും അറിയണം. രാജ്യത്തിന്റെ വളര്‍ച്ചയോട് തന്നെ ചേര്‍ത്തു നിര്‍ത്തേണ്ടതാണ് തൊഴിലില്ലായ്മയുടെ കണക്കുകള്‍. രാജ്യം വളരുന്നു. എന്നാല്‍ ധനം ഒരുവിഭാഗം ആളുകള്‍ക്ക മാത്രം ഗുണം ചെയ്യുന്ന തരത്തിലാണ് വളരുന്നത്. ആളുകള്‍ക്ക് നിരവധി തൊഴില്‍ ലഭിക്കുന്ന ഉത്പാദനക്ഷമമായ സാമ്പത്തികരംഗമാണ് രാജ്യത്തിന് ആവശ്യം'' അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് ഒരു ന്യായമായ മാധ്യമം, ന്യായമായ നിയമസംവിധാനം, ന്യായമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനസഹായം, നിഷ്പക്ഷമായ സ്ഥാപനങ്ങള്‍ എന്നിവ ആവശ്യമാണ്. ഞങ്ങളുടെ സന്ദേശം ലഭ്യമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞാന്‍ 4,000 കിലോമീറ്റര്‍ നടന്നു,' തന്റെ ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'എന്റെ സോഷ്യല്‍ മീഡിയ പോലും പൂര്‍ണ്ണമായും അടച്ചിരിക്കുന്നു. എന്റെ ട്വിറ്റര്‍ നിയന്ത്രണത്തിലാണ്, എന്റെ യൂട്യൂബ് നിയന്ത്രണത്തിലാണ്, എനിക്ക് മാത്രമല്ല മുഴുവന്‍ പ്രതിപക്ഷത്തിന്റെയും അവസ്ഥ ഇതാണ്. രാജ്യത്തെ ഒറ്റ ആശയവും ഒറ്റമതവും ഒറ്റഭാഷയുമുള്ള രാഷ്ട്രമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'അതിനാല്‍ അവര്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നു. അവര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പോരാട്ടം,' അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കത്തുന്നത് നിങ്ങള്‍ക്ക് കാണാം, ജമ്മു കശ്മീര്‍ കത്തുന്നത് കാണാം. തമിഴ്നാടിന് പ്രശ്നമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം...,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends