രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം... എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം... എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി.
മലിനീകരണ തോത് കുറയ്ക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ബി.എസ്.3 പെട്രോള്‍ വാഹനങ്ങളും ബി.എസ്.4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
ഡിസംബര്‍ 22 മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ഗതാഗത വകുപ്പ് . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നിര്‍ദേശം മറികടന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനവുമായി ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ഇറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
അടിയന്തിര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ പെട്രോള്‍ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, വായു നിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ മാസത്തോടെ ഈ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
എന്നാല്‍, ഡിസംബര്‍ 22ലെ റിപ്പോര്‍ട്ട് അനുസരിച്ച് വായു നിലവാരം അപകടമായ രീതിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് വീണ്ടും ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























