ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു...ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ഇന്ന് ജമ്മുവിലെത്തുന്ന കരസേനാ മേധാവി കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. ഇന്ന് ജമ്മുവിലെത്തുന്ന കരസേനാ മേധാവി കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മേഖലയില്‍ സമീപകാലായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാനുള്ള പദ്ധതികള്‍ സേനാ മേധാവി ചര്‍ച്ച ചെയ്യും.
പ്രതിരോധ മേഖലയിലെ വിദഗ്ധരും ചര്‍ച്ചയ്ക്ക് എത്തിയേക്കുമെന്നാണ് സൂചനകളുള്ളത്. നിയന്ത്രണ രേഖയിലെ കടന്നുകയറ്റം പൂര്‍ണമായും ഇല്ലാതാക്കാന്‍ കൂടുതല്‍ സേനാവിന്യാസം നടത്തിയേക്കും.
വനമേഖലയില്‍ ഉള്‍പ്പെടെ ഏറ്റുമുട്ടല്‍ നടത്താനായി പരിശീലനം ലഭിച്ച സൈനികരെ ഇവിടെ വിന്യസിക്കാനും തയാറെടുപ്പു നടത്തുന്നതായാണ് സൂചനകള്‍.
വ്യാഴാഴ്ച രജൗറിയില്‍ സേനയുടെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ഇതിനുപിന്നാലെ ബാരമുള്ളയിലും ആക്രമണം നടന്നിട്ടുണ്ടായിരുന്നു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha
























