ഇന്നുച്ചയ്ക്ക് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ആഘോഷിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചയ്ക്ക് 12.30ന് ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് ആഘോഷിക്കും. കേരളം, ഗുജറാത്ത്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍, പ്രവാസി വ്യവസായികള്‍, ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി അടക്കം അമ്പതോളം പേരെ ക്ഷണിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്രീഡല്‍ സന്ദര്‍ശിച്ച് മരത്തൈ നട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താണ് ഇത്തവണ ഔദ്യോഗിക വസതിയിലെ ആഘോഷം.
ലോക്‌സഭാ സ്പീക്കറുടെയും രാജ്യസഭാ അദ്ധ്യക്ഷന്റെയും ആതിഥേയത്വത്തില്‍ പാര്‍ലമെന്റില്‍ ആഘോഷിക്കാന്‍ ആലോചിച്ചെങ്കിലും സുരക്ഷാവീഴ്ചാ സംഭവത്തെ തുടര്‍ന്ന് റദ്ദാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ വസതിയില്‍ ആദ്യമായാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായിരുന്നു മുമ്പ് വിരുന്നുകള്‍ ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ഈ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇക്കൊല്ലം പ്രധാനമന്ത്രിയുടെ വസതിയില്‍ തന്നെ വിരുന്ന് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























