ഈ ആഘോഷവേളയിൽ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും ചൈതന്യം സമൂഹത്തിലുണ്ടാകട്ടെ; ക്രിസ്മസിന്റെ സുപ്രധാന ആശയമായ ഐക്യവും കാരുണ്യവും നമ്മുക്ക് ആഘോഷിക്കാം; ക്രിസ്മസ് ആശംസകളുമായി പ്രധാനമന്ത്രി

മറ്റൊരു ക്രിസ്മസ് കൂടെ എത്തിയിരിക്കുകയാണ്. ലോകമെമ്പാടും ക്രിസ്മസ് ആഘോഷ നിറവിലാണ്. ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആഘോഷവേളയിൽ സന്തോഷവും സമാധാനവും സമൃദ്ധിയും സമൂഹത്തിലുണ്ടാകട്ടെയെന്ന് ആണ് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ” ക്രിസ്മസ് ആശംസകൾ!
ഈ ആഘോഷവേളയിൽ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും ചൈതന്യം സമൂഹത്തിലുണ്ടാകട്ടെ. ക്രിസ്മസിന്റെ സുപ്രധാന ആശയമായ ഐക്യവും കാരുണ്യവും നമ്മുക്ക് ആഘോഷിക്കാം. സന്തോഷവും ആരോഗ്യവുമുള്ള ഒരു ലോകത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാം. യേശുദേവന്റെ ശ്രേഷ്ഠമായ ചിന്തകളെ ഈ ദിനത്തിൽ സ്മരിക്കാം”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചയ്ക്ക് 12.30ന് ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് ആഘോഷിക്കും. കേരളം, ഗുജറാത്ത്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍, പ്രവാസി വ്യവസായികള്‍, ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി അടക്കം അമ്പതോളം പേരെ ക്ഷണിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്രീഡല്‍ സന്ദര്‍ശിച്ച് മരത്തൈ നട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താണ് ഇത്തവണ ഔദ്യോഗിക വസതിയിലെ ആഘോഷം.
https://www.facebook.com/Malayalivartha
























