Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോദിയെ അധിക്ഷേപിച്ചത് മാലദ്വീപിന് വിനയാകുന്നു...ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപ് തകരും...ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ഈ പ്രശ്നത്തിൽ നഷ്ടം സംഭവിക്കുന്നത് മാലിദ്വീപിനു മാത്രമാണ്....

09 JANUARY 2024 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ലക്ഷദ്വീപ് സന്ദർശനവും , അതുമായി പിന്നീട് ഉയർന്നു വന്ന വിവാദങ്ങളും എവിടെ ചെന്ന് അവസാനിക്കുമെന്നുള്ളതിന് ഒരു എത്തും പിടിയുമില്ല. നരേന്ദ്ര മോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തെത്തുടർന്നുണ്ടായ വിവാദം ആളിക്കത്തുകയാണ്. ദേശീയ തലത്തിൽ നിരവധി പേർ യാത്ര റദ്ദാക്കി. രാജ്യാന്തര തലത്തിലും ഇതാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് അത്രയധികം വിനോദസഞ്ചാരികൾ യാത്ര ചെയ്യാനില്ലാത്തതിനാൽ മാലദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദാക്കലും ഇവിടെയുണ്ടായിട്ടില്ല. മാലദ്വീപ് സ്വദേശികളാണ് കേരളത്തിലേക്കു കൂടുതലുമെത്തുന്നത്. നിലവിൽ ഇവരുടെ യാത്രയ്ക്കു നിയന്ത്രണങ്ങളില്ല.മറ്റു വിദേശരാജ്യങ്ങളെക്കാൾ ചെലവു കൂടുതലാണ് മാലദ്വീപ് യാത്രയ്ക്ക്. മൂന്നുദിവസത്തെ പാക്കേജിന് ഒരാൾക്കു തന്നെ ഒരു ലക്ഷം രൂപ വരെ വേണ്ടിവരും.

 

കടലോര വിനോദസഞ്ചാര കേന്ദ്രമായതിനാൽ മലയാളികളെക്കാൾ ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളാണ് മാലദ്വീപിലേക്കു യാത്രചെയ്യുന്നത്. അതുകൊണ്ടാണ് മോദിയെ അധിക്ഷേപിച്ചത് മാലദ്വീപിന് വിനയാകുന്നത്. മാലദ്വീപിൽ ഹണിമൂൺ പാക്കേജുകളാണ് കൂടുതലും വാഗ്ദാനം ചെയ്യുന്നത്. ഇതെല്ലാം റദ്ദാക്കുകയാണ് പലരും.ഇത് മാലദ്വീപിന് വലിയ പ്രതിസന്ധിയാകും. അതുകൊണ്ടാണ് മാലദ്വീപിന്റെ പ്രസിഡന്റ് അതിവേഗം ഇന്ത്യയിലേക്ക് വരുന്നത്. എങ്ങനേയും ഇന്ത്യയെ ആശ്വസിപ്പിക്കാനാണ് നീക്കം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാൻ മാലദ്വീപ് നീക്കം തുടങ്ങി.ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ചൈനയോടുള്ള മാലിദ്വീപിൻ്റെ (Maldives) സ്നേഹവും തിരിച്ചുള്ള സ്നേഹവുമൊക്കെ ഇപ്പോൾ ഇടയ്ക്കിടെ ദൃശ്യമാകുകയാണ്.

എന്നാൽ ഈ സ്നേഹം മാലിദ്വീപിൻ്റെ ദാരിദ്ര്യത്തിൻ്റെ താവളത്തിലേക്കുള്ള പാതയാണോ എന്നാണ് സംശയമുയരുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും (Srilanka and Pakistan) സാമ്പത്തികമായി തകർക്കുന്നതിൽ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്നള്ളത് വ്യക്തമാണ്. ഇരു രാജ്യങ്ങളും 'ചൈനീസ് കടക്കെണി'യിൽ കുടുങ്ങി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ മാലിദ്വീപും അതേ പാതയിലുടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വർഷങ്ങളായി യഥാർത്ഥത്തിൽ ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് മാലിദ്വീപ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മാലിദ്വീപ് മന്ത്രിമാർ പ്രതികരിച്ച രീതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ നഷ്ടം സംഭവിക്കുന്നത് മാലിദ്വീപിനു മാത്രമാണ്. കാരണം മാലദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അയൽ രാജ്യമാണ് ഇന്ത്യ. മാത്രമല്ല പല കാര്യങ്ങൾക്കും മാലിദ്വീപ് പൂർണ്ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.

 

എന്നാൽ നിലവിൽ മാലദ്വീപിൽ ഭരണത്തിലെത്തിയിരിക്കുന്നത് ചൈനയുടെ പിന്തുണയുള്ള സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായതും. മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തിലെ ജിഡിപിയുടെ 28 ശതമാനവും ടൂറിസമാണ്. വിദേശനാണ്യത്തിൻ്റെ 60 ശതമാനവും ടൂറിസം മേഖലയാണ് സംഭാവന ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ പിന്തിരിഞ്ഞാൽ മാലദ്വീപിന് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവരുമെന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ വർഷം മാലിദ്വീപും ഇന്ത്യയും തമ്മിൽ 500 മില്യൺ ഡോളറിൻ്റെ വ്യാപാരമാണ് നടന്നത്. ഈ വർഷവും തുടർച്ചയായി വ്യാപാരം വർധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മാലിദ്വീപും ഇന്ത്യയും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാത്ത ചരക്കുകൾ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ വൻ തോതിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യ മാലിദ്വീപിൽ നിന്ന് 410.2 മില്യൺ ഡോളർ കയറ്റുമതി നടത്തിയപ്പോൾ 61.9 മില്യൺ ഡോളറാണ് ഇറക്കുമതി ചെയ്തത്.

 

2022ൽ കയറ്റുമതി 495.4 മില്യൺ ഡോളറും ഇറക്കുമതി 61.9 മില്യൺ ഡോളറുമായിരുന്നു. ഇന്ന് ഇന്ത്യക്കാരുടെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്.2023ൽ ഇന്ത്യയിൽ നിന്ന് 2,09,198 പേർ മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു. ഇന്ത്യക്കാർ മാലിദ്വീപിനെ ഒഴിവാക്കിയാൽ മാലിദ്വീപിൻ്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറുമെന്ന് ഉറപ്പാണ്. നേരത്തെ, 2022-ൽ 2.41 ലക്ഷം ഇന്ത്യക്കാരും 2021-ൽ 2.91 ലക്ഷവും 2020-ൽ 63000 ഇന്ത്യക്കാരും മാലിദ്വീപ് സന്ദർശിക്കാനെത്തിയിരുന്നു. 2023 ഡിസംബർ വരെ 17,57,939 വിനോദസഞ്ചാരികൾ ഈ ദ്വീപിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൂടുതൽ പേരും എത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസം വ്യവസായം മാലിദ്വീപിന് വളരെ പ്രധാനമായി മാറുന്ന അത്തരമൊരു സാഹചര്യത്തിൽരാജ്യത്തിൻ്റെ പ്രധാന വരുമാനവും അതുവഴിതന്നെ. 2021-ൽ ടൂറിസത്തിൽ നിന്ന് ഏകദേശം 3.49 ബില്യൺ യുഎസ് ഡോളറാണ് ദ്വീപിന് ലഭിച്ചത്.

 

2021 ലെ കണക്കുകൾ പ്രകാരം, ആ വർഷം ഇന്ത്യ മാലിദ്വീപിൻ്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഉയർന്നിരുന്നു. മാലിദ്വീപിൻ്റെ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമാണെന്നും ഇന്ത്യയെപ്പോലെ നികുതി സമ്പ്രദായവുമല്ലെന്നുള്ളതും ഈ സാഹചര്യത്തിൽ ഓർക്കേണ്ട പ്രധാന വസ്തുതയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിലെ ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങളാണ്. ബാക്കിയുള്ള രണ്ടു ശതമാനം മറ്റ് മതക്കാരാണ്, ഇവിടെ ആകെ ജനസംഖ്യ അഞ്ചു ലക്ഷമാണ്.ഏകദേശം 1200 ദ്വീപുകളുടെ കൂട്ടമാണ് മാലിദ്വീപ്. മിക്ക ദ്വീപുകളിലും ആൾതാമസമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാലിദ്വീപിൻ്റെ വിസ്തീർണ്ണം 300 ചതുരശ്ര കിലോമീറ്ററാണ്. അതായത് വലിപ്പത്തിൽ ഇത് ഡൽഹിയുടെ അഞ്ചിലൊന്നു മാത്രം. മാലിദ്വീപ് പ്രധാനമായും സ്ക്രാപ്പ് ലോഹങ്ങളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമെ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റഡാർ ഉപകരണങ്ങൾ, പാറക്കല്ലുകൾ, സിമൻ്റ് തുടങ്ങിയ വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയ്ക്കും ദ്വീപ് ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്.

 

മാത്രമല്ല ഭക്ഷണത്തിന് മാലിദ്വീപ് ആശ്രയിക്കുന്നതും ഇന്ത്യയെത്തന്നെ. അരി, മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, കോഴി ഉൽപന്നങ്ങൾ എന്നിവ മാലിദ്വീപ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഇതിനു പുറമെ പ്ലാസ്റ്റിക്, തടി നിർമ്മിത വസ്തുക്കളും മാലിദ്വീപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.നിലവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 3.75 ട്രില്യൺ ഡോളറാണ്. മാലിദ്വീപിൻ്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 6.5 ബില്യൺ ഡോളറും. ഓരോ വർഷവും 65 ബില്യൺ ഡോളറാണ് ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചെലവഴിക്കുന്നത് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. അതായത്, മാലിദ്വീപിൻ്റെ ജിഡിപിയേക്കാൾ 10 മടങ്ങ് അധികമാണ് ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ഓരോ വർഷവും ചെലവഴിക്കുന്ന തുക. അതിനാൽ, എല്ലാ വിധത്തിലും ഇന്ത്യയെ ആശ്രയിക്കുന്ന മാലദ്വീപ് ആശങ്കപ്പെടേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്.

ഇതുകൂടാതെ, മാലിദ്വീപിന് ഇന്ത്യ നിരവധി പ്രധാന സാമ്പത്തിക ഗ്രാന്റുകളും നൽകിയിട്ടുണ്ട്, അതിൽ മാലെയിലെ ഹുക്കുരു മിസ്‌കി നവീകരണം, ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് പ്രോജക്‌റ്റുകൾ, മറ്റ് ഉഭയകക്ഷി പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. നിസ്വാർത്ഥമായി വായ്പ നൽകിക്കൊണ്ട് ഇന്ത്യ മാലിദ്വീപിനെ സഹായിക്കുകയായിരുന്നു എന്ന് വ്യക്തം. അതേസമയം മറുവശത്ത് ചൈനയും മാലിദ്വീപിൽ പദ്ധതികൾ തുടങ്ങിയിരുന്നു. എന്നാൽ വൻതുക വായ്പ നൽകി രാജ്യത്തെ കടക്കെണിയിൽ മുക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചെെനയുടെ ഭാഗത്തു നിന്നുഗമുണ്ടായത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനയോടാണ് ചായ്‌വെന്ന് പലതവണ വ്യക്തമായതാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലദ്വീപ് ചൈനയിൽ നിന്ന് വൻതുക വായ്പ എടുത്തിരുന്നു. അതേസമയം മാലദ്വീപിൻ്റെ ബജറ്റിൻ്റെ 10 ശതമാനത്തോളം ചൈനയുടെ കടം തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുന്നത്.

 

അടിസ്ഥാന സൗകര്യം, വ്യാപാരം, ഊർജം എന്നീ മേഖലകളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ട് ചൈന മാലിദ്വീപിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ചൈനയും മാലിദ്വീപും സംയുക്തമായി ദ്വീപുകളിൽ ഹോട്ടലുകൾ നിർമ്മിക്കുന്നുണ്ട്. ഇത്തരം നിരവധി പദ്ധതികൾ വ്യക്തമാക്കുന്നത് ഭാവിയിൽ, വായ്പകൾ കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ, മാലിദ്വീപിലെ ദ്വീപുകൾ ചൈനയുടെ കൈകളിലേക്ക് എത്തുമെന്ന് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends