പ്രതിഷ്ഠാദിനത്തില്‍ ആദ്യ വിഐപി ദര്‍ശനത്തിന് അവസരം... അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഭക്തരെ കബളിപ്പിക്കാന്‍ നീക്കം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഭക്തരെ കബളിപ്പിക്കാന്‍ നീക്കം. പ്രസാദം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തില്‍ ആദ്യ വിഐപി ദര്‍ശനത്തിന് അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എന്നാല്‍ പ്രസാദവിതരണവും ദര്‍ശന ബുക്കിങ്ങും ഓണ്‍ലൈനായി നടത്തുന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
'റാം ജന്മഭൂമി ഗൃഹ് സമ്പര്‍ക്ക് അഭിയാന്‍' എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് സൈബര്‍ തട്ടിപ്പ്. ഇതിനു പിന്നാലെ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























