വരുന്നൂ ആയിരം അമൃത് ഭാരത് ട്രെയിനുകൾ; 454 രൂപയ്ക്ക് 1000 കിലോമീറ്റർ യാത്ര, 250 കിലോമീറ്റർ വരെ വേഗത

അങ്ങനെ വന്ദേ ഭാരത്തിന് പിന്നാലെ അമൃത് ഭാരത് വരുന്നു. ട്രെയിൻ യാത്രയിൽ മാറ്റം കൊണ്ടുവന്ന വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വരുംവർഷങ്ങളിൽ 1000 അമൃത് ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും, ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അശ്വനി വൈഷ്ണവ് അറിയിച്ചു.
ലോകോത്തര നിലവാരത്തിലാണ് അമൃത് ഭാരത് ട്രെയിനുകളുടെ രൂപകല്പന. ആയിരം കിലോമീറ്റർ യാത്ര ചെയ്യുന്നതിനായി 454 രൂപയാണ് ചെലവ് വരികയെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ റെയിൽവേ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ വന്ദേഭാരതിന്റെ 500 ട്രെയിനുകൾ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിവർഷം 700 കോടി ജനങ്ങളാണ് റെയിൽവേ വഴി യാത്ര ചെയ്യുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം രണ്ടരക്കോടിയാണ്. യാത്രാനിരക്ക് നൂറുരൂപയാണെങ്കിൽ യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത് 45 രൂപയാണ്. യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും 55 ശതമാനം കിഴിവ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha