തായ്വാനില്‍ അതിശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്... സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

തായ്വാനില്‍ അതിശക്തമായ ഭൂചലനം. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്.
ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോ മീറ്റര്‍ തെക്ക് മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . സംഭവത്തില്‍ ആളപായവും നാശനഷ്ടവും ആയി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് മീറ്റര്‍വരെ ഉയര്‍ന്ന സുനാമി തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ ്.
മിയാക്കോജിമ ഐലന്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1999 ലായിരുന്നു ഇതിന് മുന്‍പ് സമാന രീതിയില്‍ അതിശക്തമായ ഭൂചലനമുണ്ടായത്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്. ഇതില്‍ 2400 ആളുകള്‍ മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























