മദ്യനയ അഴിമതി കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിനെതിരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണം കണ്ടെത്തിയെന്ന് അവകാശപ്പെടുമ്പോഴും മദ്യനയ കേസില്‍ കെജ്രിവാളിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുതിയ ഘട്ടത്തിലാണെന്നും ഇഡി പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന കെജ്രിവാളിന്റെ വാദത്തോടും കടുത്ത വിമര്‍ശനമാണ് ഇഡി ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ത്. മാര്‍ച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയെ ആദ്യം ആറ് ദിവസത്തേക്ക് അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കസ്റ്റഡി പിന്നീട് നാല് ദിവസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ 1 ന്, കെജ്രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇഡിയുടെ അറസ്റ്റെന്ന് കെജ്രിവാള് അവകാശപ്പെട്ടപ്പോള്‍, 'രാജ്യത്തെ കൊള്ളയടിക്കുന്ന ഒരാള്‍ക്ക്' തിരഞ്ഞെടുപ്പുകളെക്കുറിച്ച് പറഞ്ഞ് പ്രതിരോധം അവകാശപ്പെടാനാവില്ലെന്ന് ED ആരോപിച്ചു.
അന്വേഷണ ഏജന്‍സിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി തള്ളണമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അതിന് സാധിക്കാത്ത അവസ്ഥയാണെന്നും ഇഡി കോടതിയെ അറിയിച്ചു.
'എഎപിയുടെ ചില സ്വത്തുക്കള്‍ അറ്റാച്ചുചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്താല്‍, തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് അവര്‍ പറയും. ഞങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, തെളിവ് എവിടെയാണെന്ന് അവര്‍ ചോദിക്കും? ' ED പറഞ്ഞു.
https://www.facebook.com/Malayalivartha