55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലങ്കയുടെ പിടിയിലുള്ളത്. ഇനിയും 104 മത്സ്യത്തൊഴിലാളികള്‍ ലങ്കയുടെ കസ്റ്റഡിയിലുണ്ട്. ഇവരെയും അടുത്ത ദിവസങ്ങളില്‍ വിട്ടയക്കുമെന്നാണു കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























