ആമിറിന്റെ ദങ്കലിന് ദില്‍വാലെയുടെ സ്ഥിതി തന്നെ: കൈലാഷ് വിജയവര്‍ഗീയ

ആമിര്‍ ഖാന്‍ നായകനായി എത്തുന്ന അടുത്ത ചിത്രം ദങ്കലിന് ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെയുടെ സ്ഥിതി വരുത്തണമെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗീയ. ആമിര്‍ ഖാന്‍ ഭാര്യയെ ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് വിജയവര്‍ഗീയയുടെ പ്രസ്താവന.
ഒരെണ്ണത്തിന് ചികിത്സ നല്‍കിക്കഴിഞ്ഞു. ഡങ്കലിനും അതേ അവസ്ഥ തന്നെ ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ആരെങ്കിലും അസഹിഷ്ണുത വളര്‍ന്നു വരുന്നതായി പറഞ്ഞാല്‍ അവര്‍ക്കെതിരേ ഞാന്‍ രോഷം കൊള്ളും. തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സിക്കാനുള്ള വഴികള്‍ ആരായും ബിജെപി ജനറല്‍ സെക്രട്ടറികൂടിയായ വിജയവര്‍ഗീയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























