മനീഷ് സിസോദിയയയോ മന്ത്രി സത്യേന്ദ്ര ജയ്‌നോ ആവാം ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് കേജ്രിവാള്‍

ബിജെപിക്കെതിരേ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയയോ മന്ത്രി സത്യേന്ദ്ര ജയ്‌നോ ആവാം ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന ആരോപണവുമായാണ് കേജരിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. സിസോദിയയെയും ജയ്‌നെയും കുടുക്കുന്നതിനുവേണ്്ടി ഇവര്‍ ഒപ്പിട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ചികഞ്ഞു പുറത്തിടുകയാണെന്നും കേജരിവാള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെ കേജരിവാള്‍ കേന്ദ്ര ധനമന്ത്രി ജരുണ്‍ ജയ്റ്റ്‌ലിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ ജയ്റ്റ്‌ലിക്ക് പങ്കുണെ്്ടന്നായിരുന്നു കേജരിവാളിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് ജയ്റ്റ്‌ലി ഇപ്പോഴും സംശയനിഴലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























