ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഈ മാസം 22 മുതല്‍ നിരോധനം നിലവില്‍ വരും. നിരോധനം പ്രബല്യത്തില്‍ വന്നതിനുശേഷം വ്യാപാരികള്‍ക്ക് പോളിത്തീന്‍ ബാഗുകളില്‍ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയില്ല. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























