തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടില്‍ എത്തും.... ചെന്നൈയില്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും, നാളെ വെല്ലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ പൊതുയോഗം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടില്‍ എത്തും. വൈകുന്നേരം ആറ് മണിക്ക് ചെന്നൈയില്‍ വിമാനം ഇറങ്ങുന്ന മോദി, നഗരത്തില്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും.
തമിഴിസൈ സൗന്ദര്‍രാജന്‍ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ വെല്ലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ മോദിക്ക് പൊതുയോഗമുണ്ട്. ഈ വര്‍ഷം ഏഴാം തവണയാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും.
അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .
പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് മോദി. മുസ്ലീം ലീഗിന്റെ താല്‍പര്യങ്ങള്‍ അങ്ങനെയാണ് പത്രികയില്‍ കടന്നു കൂടിയത്.
വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്ന് നരേന്ദ്ര മോദി ആരോപിക്കുകയും ചെയ്തു. കോണ്‍ഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും ആരോപിച്ച് മോദി. പശ്ചിമബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂല്‍ കോണ്‍?ഗ്രസ് പൂര്‍ണ പരാജയമാണെന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസന്‍സ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.
അതേസമയം, പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























