തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡറായി മജീഷ്യന്‍ മുതുകാടും

മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസഡറായി തെരഞ്ഞെടുത്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിച്ചതിനാണ് ഈ അംഗീകാരം. പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദൗത്യം. ഇതിന് പ്രത്യേക മാജിക് ഷോ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിക്കുമെന്ന് മുതുകാട് പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ അതിഥിയായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഗോപിനാഥ് മുതുകാട്. ജനാധിപത്യ മഹോത്സവത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി സെന്‍ട്രല്‍ പാര്‍ക്കില്‍ നടത്തുന്ന പ്രദര്‍ശനത്തിനൊപ്പം ഞായറാഴ്ച മുതുകാടിനെ ആദരിക്കുന്നുണ്ട്.
എവറസ്റ്റ് കീഴടക്കിയ വനിത സന്തോഷ യാദവ്, ബോളിവുഡ് സംഗീത സംവിധായകന്‍ ശശി സുമ, ബിഹാറിലെ നാടോടിഗായിക ശാരദാ സിന്‍ഹ, ജിംനാസ്റ്റിക്‌സ് താരം ദീപാ കര്‍മാകര്‍ തുടങ്ങിയവരെയും \'ഐക്കണായി\' പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പമാണ് മുതുകാടിന് ആദരം. യൂനിസെഫ് അംബാസഡറായും മുതുകാടിനെ ഈയിടെ തെരഞ്ഞെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























