മുന്നണികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ പട കേരളത്തിലെത്തുന്നു... പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തും
മുന്നണികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ പട കേരളത്തിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തും.
അന്ന് വൈകുന്നേരം കോഴിക്കോട്ടത്തെ ഭരണഘടന സംരക്ഷണ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് രാഹുല്‍ പ്രചാരണത്തിന് തുടക്കമിടുന്നത്. ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മോദി എത്തുന്നത്.
യു.ഡി.എഫിനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ 16ന് തിരുവനന്തപുരത്തെത്തും. അന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും.
18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിന് പൈലറ്റ് എന്നിവരും പിന്നാലെയെത്തും. എന്‍.ഡി.എയ്ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിംഗ് ചൗഹാന് എന്നിവര്‍ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ അണ്ണാെൈമല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും എത്തും.
"
https://www.facebook.com/Malayalivartha