Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇന്ത്യൻ റെയിൽവേയുടെ പുരോഗതിക്കായി, നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്... ട്രെയിൻ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളിൽ റീഫണ്ട്, യാത്രക്കാർക്ക് വേണ്ടിയുള്ള സൂപ്പർ ആപ്പ്, ഞെട്ടിക്കാനൊരുങ്ങി കേന്ദ്രം...

10 APRIL 2024 01:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വന്ദേ ഭാരത് ഇന്ത്യൻ റെയിൽവേയുടെ മുഖഛായ തന്നെ മാറ്റി. ഇപ്പോൾ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കൂടുതൽ സമയം ആവശ്യമില്ല, മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് വഴി അവർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.ഇപ്പോഴിതാ ഇന്ത്യൻ റെയിൽവേയുടെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളിൽ റീഫണ്ട്, വന്ദേഭാരത് സ്ലീപ്പർ, ഉധംപൂർ-ശ്രീനഗർ-ബാരാമുളള റെയിൽ ലിങ്ക് പ്രോജക്ടിന്റെ അവസാന സ്‌ട്രെച്ച് ലോഞ്ച്, യാത്രക്കാർക്ക് വേണ്ടിയുള്ള സൂപ്പർ ആപ്പ്, രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ ബ്രിഡ്ജ് എന്നിവയാണ് പ്രാബല്യത്തിൽ വരാനിരിക്കുന്ന പദ്ധതികൾ.

 

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നൂറ് ദിവസത്തിലാകും ഇവ പ്രാബല്യത്തിൽ വരുന്നത്.100 ദിവസത്തെ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. ഇവയിൽ പ്രധാനമാണ് 24 മണിക്കൂറിനുള്ള ടിക്കറ്റിന്റെ റീഫണ്ട് സ്‌കീം, നിലവിൽ റീഫണ്ട് തുക തിരികെ യാത്രക്കാരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിന് മൂന്ന് ദിവസമെടുക്കും. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇത് 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. കൂടാതെ ഒന്നിൽ കൂടുതൽ സേവനം ഉറപ്പു നൽകുന്ന സൂപ്പർ ആപ്പിന്റെയും സേവനം ആരംഭിക്കും.100 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ പ്രാബല്യത്തിൽ വരുത്തുന്ന പ്രധാന കാര്യങ്ങൾ…യാത്രക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി റെയിൽ യാത്രി ബീമാ യോജന ഇൻഷുറൻസ് പദ്ധതി 100 ദിവസത്തിനുള്ളിൽ ആരംഭിക്കും.

40,900 കിലോമീറ്റർ വരുന്ന മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് അനുമതി നേടും. ഏകദേശം 11 ലക്ഷം കോടി രൂപ നിക്ഷേപമാണ് ഇതിന് വേണ്ടി വരിക.ട്രെയിൻ ടിക്കറ്റ് റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണം എത്തിക്കുന്നതിനുള്ള സംവിധാനം.യാത്രികർക്ക് അവരുടെ ട്രെയിൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൂപ്പർ ആപ്പ് അവതരിപ്പിക്കും.രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാമ്പൻ പാലം പ്രവർത്തനക്ഷമമാകും. ഇത് രാമേശ്വരവുമായി ബന്ധിപ്പിക്കും.വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പുകൾ അവതരിപ്പിക്കും. ആറ് മാസമാകും പരമാവധി കാലാവധി ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടുതൽ വേഗത്തിലാക്കും. 508 കിലോമീറ്റർ ദൈർഘ്യമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഏകദേശം 320 കിലോമീറ്റർ 2029 ഏപ്രിൽ ആകുന്നതോടെ പ്രവർത്തന ക്ഷമമാക്കും.കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന് ഓടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 

ഇത് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും ഗുണം ചെയ്യും.അതേ സമയം ട്രെയിൻ കോച്ചുകളും കൊല്ലം സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഈയിടെ എറണാകുളം മാർഷലിംഗ് യാർഡിൽ ജോലികൾ നടത്തിയിരുന്നു.കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഡെറാഡൂൺ-ലക്‌നൗ, പട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി ഉൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരം അയോധ്യയിൽ നിന്ന് ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര ന്യൂ ഡൽഹി, അമൃത്‌സർ മുതൽ ഡൽഹി, കോയമ്പത്തൂർ-ബെംഗളൂരു കാൻ്റ്, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബൈ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends