Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച് തത്തകൾ..തമിഴ്നാട് സർക്കാർ കണ്ടുകെട്ടി..രണ്ട് തത്ത ജ്യോതിഷികളെയും തമിഴ് നാട് വനം വകുപ്പ് വിട്ടയച്ചു..കൂടാതെ രണ്ട് തത്തകൾ അടങ്ങിയ ഇയാളുടെ കൂടും പിടിച്ചെടുത്തു...

10 APRIL 2024 02:58 PM IST
മലയാളി വാര്‍ത്ത

എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച തത്തകളെ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കിളികളെ ഉപയോഗിച്ച് ഫലപ്രവചനം നടത്തിയതിന്റെ പേരിൽ കടലൂരിൽ അറസ്റ്റ് ചെയ്ത രണ്ട് തത്ത ജ്യോതിഷികളെയും തമിഴ് നാട് വനം വകുപ്പ് വിട്ടയച്ചു.തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാന്റെ ഭാഗ്യ കാർഡ് വായിക്കാൻ തത്തകളെ ഉപയോഗിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ 81 കാരനായ ജ്യോത്സ്യൻ സെൽവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ രണ്ട് തത്തകൾ അടങ്ങിയ ഇയാളുടെ കൂടും പിടിച്ചെടുത്തു.കടലൂരിനടുത്ത് തെന്നംപാക്കത്തുള്ള അഴകു മുത്തു അയ്യനാർ ക്ഷേത്രം സന്ദർശിച്ച അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി.

 

അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ സെൽവരാജ് തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് കേട്ടു. തത്ത കൂട്ടിൽ നിന്ന് പുറത്തുവന്ന് ആ ക്ഷേത്രത്തിന്റെ മൂർത്തിയായ അഴകു മുത്തു അയ്യനാരുടെ ചിത്രമുള്ള ഒരു കാർഡ് എടുത്തു. കാർഡിൽ ദേശ അധിപനായ ദേവന്റെ ചിത്രമുണ്ടെന്നും ഇത് ശുഭസൂചനയായതിനാൽ വോട്ടെടുപ്പിൽ തങ്കർ ബച്ചാന്റെ വിജയം സുനിശ്ചിതമാണെന്ന് ജ്യോതിഷി പറഞ്ഞു.ഇതിൽ സന്തോഷം പ്രകടിപ്പിച്ച് തങ്കർബച്ചൻ വോട്ട് ചോദിക്കാൻ അടുത്ത സ്ഥലത്തേക്ക് പോയി.കൂടെ ഉണ്ടായിരുന്നവർ ഈ രംഗം ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഈ വീഡിയോയും ചിത്രങ്ങളും തമിഴകത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

അതിനിടെ തങ്കർ ബച്ചാന്റെ ഭാഗ്യം പ്രവചിച്ച തത്തയുടെ ഉടമ സെൽവരാജ്, അതേ ഭാഗത്ത് തത്തയെ ഉപയോഗിച്ച ഫല പ്രവചനം നടത്തുന്ന ശ്രീനിവാസൻ എന്നിവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളെ വളർത്തുന്നത് കുറ്റമായതിനാലാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു.തത്ത ജ്യോത്സ്യരുടെ അറസ്റ്റിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇത് ഡിഎംകെ സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും തങ്കർബച്ചാൻ വിജയിക്കുമെന്ന കിളി ജ്യോതിഷിയുടെ പ്രവചനം പോലും ഡിഎംകെയ്‌ക്ക് താങ്ങാനാകുന്നില്ലെന്നും പിഎംകെ നേതാവ് അൻപുമണി രാമദോസ് പറഞ്ഞു.പ്രതിഷേധം പടർന്ന സാഹചര്യത്തിൽ തങ്കർ ബച്ചാനുവേണ്ടി തത്ത ജ്യോതിഷം നോക്കിയ ജ്യോതിഷികളായ സെൽവരാജ്, ശ്രീനിവാസൻ എന്നിവരെ വനംവകുപ്പ് വിട്ടയക്കാൻ തീരുമാനിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന 4 തത്തകളെയും വനംവകുപ്പ് കണ്ടുകെട്ടുകയും ജ്യോതിഷികളെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ IV പ്രകാരം തത്തകളെ പിടിക്കുകയോ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും , ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരുടെ ഭാഗ്യം പ്രവചിക്കുന്നതിനും പക്ഷിയെ ഉപയോഗിച്ചതിന് ജ്യോതിഷിയിൽ നിന്ന് പിഴ ചുമത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പിന്നീട് നാല് തത്തകളെയും ഡിപ്പാർട്ട്‌മെൻ്റ് ഏറ്റെടുത്തു എന്നും രണ്ട് ജ്യോതിഷികളെയും അവരുടെ പ്രായം കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends