പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി

2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 12, 13 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലനം മാറ്റി.
ഏപ്രില്‍ 12 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാര്‍ ഏപ്രില്‍ 17 ബുധനാഴ്ചയും, ഏപ്രില്‍ 13 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാര്‍ ഏപ്രില്‍ 18 വ്യാഴാഴ്ചയും, അതാത് പരിശീലന കേന്ദ്രങ്ങളിലെ അതാതു ബാച്ചുകളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























