രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാള്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് യുപിയില്‍ മത്സരിക്കുമെന്ന് എകെ ആന്റണി; അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂ

വിവാദങ്ങള്‍ക്കിടെ വീണ്ടും ആന്റണി മനസ് തുറന്നു. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാള്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് യുപിയില്‍ മത്സരിക്കുമെന്ന് എകെ ആന്റണി. അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ട് വാര്‍ത്തയില്‍ വിനു വി ജോണ്‍ നടത്തിയ അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോള്‍ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബര്‍ട്ട് വദ്ര ആയിരിക്കില്ല യുപിയിലെ മണ്ഡലങ്ങളില്‍ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുല്‍ കേരളം വിട്ടുപോകരുത്. അദ്ദേഹം കേരളത്തില്‍ തന്നെ നില്‍ക്കണം. അദ്ദേഹം കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.
യുപിയില്‍ നെഹ്‌റു കുടുംബത്തിന് പൊക്കിള്‍കൊടി ബന്ധമുള്ള മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. ഇവിടെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വം ഇതുവരെ തുറന്നുപറയാത്ത കാര്യമാണ് ഇപ്പോള്‍ എകെ ആന്റണി പറയുന്നത്. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണം വരാതിരിക്കുമ്പോഴാണ് റോബര്‍ട്ട് വദ്ര, തന്നെ മണ്ഡലം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലൊരു പ്രസ്താവന നടത്തിയത്. ഇതിലാണ് ഇപ്പോള്‍ എകെ ആന്റണിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























