ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്; കേജ്രിവാളിന്റെ ബിപിയും ഷുഗറുമെല്ലാം സാധാരണ നിലയില്‍, ഭാരം ഒരു കിലോ കൂടിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

ജയിലില്‍ നിന്നും ആശ്വാസ വാര്‍ത്ത. മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുത്തന്‍ റിപ്പോര്‍ട്ട് പുറത്ത്. ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ച കേജ്രിവാളിന്റെ ആരോഗ്യവിവരങ്ങള്‍ തെറ്റാണെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിനില്‍ പറയുന്നത്. മാര്‍ച്ച് 21ന് അറസ്റ്റിലായ കേജ്രിവാളിന്റെ ഭാരം 65ല്‍ നിന്ന് 66 കിലോയായി വര്‍ദ്ധിച്ചു.
ആന്തരികാവയവങ്ങളുടെ സ്ഥിതി തൃപ്തികരമാണെന്നും രക്തസമ്മര്‍ദ്ദവും പ്രമേഹനിലയും നിയന്ത്രണ വിധേയമാണെന്നും ബുള്ളറ്റിനിലുണ്ട്. കേജ്രിവാളിന് ജയില്‍വാസം കാരണം 4.5 കിലോ ഭാരം കുറഞ്ഞതായാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നത്.
തിഹാര്‍ ജയില്‍ മോദി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറാക്കാന്‍ ശ്രമിക്കുകയാണെന്ന് ആപ്പ് നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. കേജ്രിവാളിനെ വൈകാരികമായി തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും, ഇ.ഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയും ശരിവച്ച് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.
രണ്ടു നടപടികള്‍ക്കുമെതിരെ കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സ്വരാന കാന്ത ശര്‍മ്മ തള്ളുകയായിരുന്നു. ഇതോടെ കേജ്രിവാള്‍ ജയിലില്‍ തുടരുകയാണ്. കോഴയിടപാടില്‍ കേജ്രിവാളിന്റെ പങ്കിന്റെ തെളിവുകളാണ് ഇ.ഡി ശേഖരിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാപ്പുസാക്ഷികളുടെയും ഹവാല ഇടപാടുകാരുടെയും മൊഴികളുണ്ട്.
https://www.facebook.com/Malayalivartha
























