ഹരിയാനയിലെ മഹേന്ദ്രഗഢില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹരിയാനയിലെ മഹേന്ദ്രഗഢില്‍ സ്വകാര്യ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അവധി ദിനത്തിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്.
സ്വകാര്യ സ്‌കൂളായ ജി.എല്‍ പബ്ലിക് സ്‌കൂളിന്റെതാണ് ബസ്.ബസില്‍ 40 ഓളം കുട്ടികളുണ്ടായിരുന്നു. ജില്ലയിലെ കനിനി ടൗണിലാണ് വ്യാഴാഴ്ച അപകടം സംഭവിച്ചത്്. അപകടത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാഥമികാന്വേഷണത്തില്‍ ഡ്രൈവര്‍ക്ക് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ . അപകട സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷി . അതേസമയം, അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























