അമീര്‍ഖാനെതിരെ സുബ്രഹ്മണ്യസ്വാമി, പികെയുടെ പ്രൊമോഷനു വേണ്ടി ഐഎസ്‌ഐയുമായി അമീര്‍ സഹകരിച്ചെന്ന് ആരോപണം

ആമിര്‍ഖാനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പികെ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ആമിര്‍ഖാന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി സഹകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
അസഹിഷ്ണുതയില്‍ വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ ഒരു വിഭാഗം നേതാക്കളാല്‍ ലക്ഷ്യം വയ്ക്കപ്പെട്ടിരിക്കുകയാണ് ആമിര്‍. ഇതിന്റെ ഭാഗമായി ആമിറിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാംപെയ്ന്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചാണ് ആമിര്‍ഖാന്‍ പരാമര്‍ശം നടത്തിയത്. ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഭാര്യ കിരണ്‍ റാവു ഇന്ത്യ വിടുന്നതിനെ കുറിച്ച് സംസാരിച്ചതായി ആമിര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ അരക്ഷിതാവസ്ഥയില്‍ കുട്ടികളുടെ സുരക്ഷയെ കുറിച്ച് കിരണ്‍ റാവു ഭയപ്പെട്ടിരുന്നതായും ആമിര്‍ വ്യക്തമാക്കി. രാംനാഥ് ഗോയങ്ക അവാര്‍ഡ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ആമിറിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























