Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവ്

15 APRIL 2024 07:28 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. വെടിവയ്പ്പ് ആസ്രൂത്രണം ചെയ്തത് യുഎസിലുള്ള ഗുണ്ടാ സംഘങ്ങളാണെന്ന് മുംബയ് പൊലീസിന് വിവരം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ പോസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.

പോസ്റ്റ് പങ്കുവച്ച ഐപി അഡ്രസ് കാനഡയില്‍ നിന്നുള്ളതാണെന്നും ഇതിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ യുഎസിലെ കാലിഫോര്‍ണിയയിലാണെന്ന് പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് യുഎസിലാണെന്ന അനുമാനത്തിലാണ് പൊലീസ്. ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം അടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പൊലീസ് അന്വേഷിക്കുന്നയാളാണ് അന്‍മോല്‍ ബിഷ്ണോയി. സല്‍മാന്‍ കേസില്‍ ഇയാളെ കൂടാതെ യുഎസിലുള്ള മറ്റൊരു ഗുണ്ടാത്തലവനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നിലവില്‍ യുഎസില്‍ താമസിക്കുന്ന ഗുണ്ടാത്തലവന്‍ രോഹിത് ഗോദരയെയാണ് ഷൂട്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ അന്‍മോല്‍ ബിഷ്ണോയി ചുമതലപ്പെടുത്തിയത്. ഒരു മാസങ്ങള്‍ക്ക് മുമ്പ് പദ്ധതി ആസൂത്രണം ചെയ്തെന്നാണ് പൊലീസ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പ്രൊഫഷണല്‍ ഷൂട്ടര്‍മാരുള്ള ഗുണ്ടാസംഘമാണ് രോഹിത് ഗോദരയ്ക്കുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രോഹിത് പറഞ്ഞാല്‍ എന്തും ചെയ്യുന്ന ഗുണ്ടകള്‍ ഈ സംഘത്തിനുണ്ട്.

ലോറന്‍സ് ബിഷ്ണോയിയുടെ ഏറ്റവും അടുത്ത അനുയായിയാണ് രോഹിത്. പല ഉന്നതരുടെ കൊലപാതകത്തിലും രോഹിത്തിന് കൃത്യമായ പങ്കുണ്ടെന്നാണ് വിവരം. ഇയാളാണ് ആക്രമികള്‍ക്ക് തോക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയത്. കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിലും ഗുണ്ടാത്തലവന്‍ രാജു തേത്തിന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ട്.

ലോറന്‍സ് ബിഷ്ണോയിക്കും സംഘത്തിനും വിവിധ സംസ്ഥാനങ്ങളിലെ അനുയായികളുടെ വീടുകളില്‍ വലിയ ആയുധശേഖരമുണ്ടെന്നാണ് വിവരം. സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഈ ശൃംഖല വഴിയാണ് രോഹിത് ഗോദാര എത്തിച്ചതെന്നും സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends