ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര് മരിച്ചു... മൂന്നു പേര് പരുക്കേറ്റ് ആശുപത്രിയില്‍
ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര് മരിച്ചു... മൂന്നു പേര് പരുക്കേറ്റ് ആശുപത്രിയില്‍. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ കരണം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.
ഇന്നലെ പെയ്ത മഴയില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. ഇക്കാരണത്താല്‍ ജമ്മു - ശ്രീനഗര്‍ ദേശീയ പാതയും അടച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എത്തിയിരുന്നു.
'ബത്വാരയില് ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. നിരവധി കുട്ടികള്‍ മരിച്ചു. അവര്‍ക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മെഹബൂബ മുഫ്തി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
https://www.facebook.com/Malayalivartha