ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്
ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്. കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ബിജെപിയെ സമീപിക്കുന്നു. ആ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ വാഷിംഗ് മെഷീനില്‍ ഇഡി, ഐടി, സിബിഐ എന്നീ പൊടികളാണ് ഉപയോഗിക്കുകയെന്നും ബൃന്ദ കാരാട്ട് പരിഹസിച്ചു. കുന്ദമംഗലത്ത് എളമരം കരീമിന്റെ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുമാണ് പൊളിറ്റിക്കല്‍ വാഷിംഗ് മെഷീന് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ ഹൃദയം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്. ഭരണഘടനയാണ് ഇന്ത്യയുടെ ഹൃദയം. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്ത്യയെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഇന്ത്യയെ രക്ഷിക്കാന്‍ വേണ്ടിയാണ് വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യ മുന്നണി രൂപീകരിച്ചത്. കേരളത്തിലെ ശക്തിയേറിയ പാര്‍ട്ടി ഇടതുപക്ഷമാണ്. കേരളത്തില്‍ പിണറായി വിജയന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു. അത് പൂട്ടിക്കുകയും ചെയ്തു. കേരളത്തില്‍ ബദല്‍ വികസനം വരുന്നത് തടഞ്ഞാണ് ബിജെപി കേരളത്തെ തകര്‍ക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരത്തിന് ഡല്‍ഹിയില്‍ എത്തി. കോണ്‍ഗ്രസ് മാത്രം ആ സമരത്തില്‍ പങ്കെടുത്തില്ല എന്നത് ലജ്ജാവഹമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. വിജയിച്ച എംപിമാര്‍ ബിജെപിയിലേക്ക് പോകില്ല എന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍ക്കണമെന്നും നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha