ഇന്ത്യ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ പറ്റിയ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികത

ഇന്ത്യ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ പറ്റിയ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മ്മരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികതയാണ്. ഇക്കാര്യത്തില്‍ പണം രണ്ടാമത്തെ ഘടകമാണെന്നും മോദി പറഞ്ഞു.
നമ്മള്‍ക്ക് ലക്ഷക്കണക്കിനു പ്രശ്‌നങ്ങള്‍ കാണും എന്നാല്‍ ഇതിനെ മറികടക്കാന്‍ നമ്മള്‍ക്ക് കോടിക്കണക്കിനു ചിന്താഗതികളുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത രീതികളെ മാറ്റി മറിക്കുകയാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നേരത്തേ ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. കഴിഞ്ഞ സ്വതന്ത്ര്യദിന സന്ദേശത്തിലാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സംബന്ധിച്ച് മോദി പ്രഖ്യാപനം നടത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























