Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍

17 APRIL 2024 07:35 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ സ്ഥാനാര്‍ത്ഥി ടി ആര്‍ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന് അദ്ദേഹം. 'പ്രധാനമന്ത്രി മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും, അതുപോലെ ശാസ്ത്രവും പിന്നോട്ട് തള്ളപ്പെടും. അന്ധവിശ്വാസ കഥകള്‍ക്ക് പ്രാധാന്യം നല്‍കുകയും ഡോ.ബി.ആര്‍.അംബേദ്കറുടെ ഭരണഘടന ആര്‍.എസ്.എസ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരായ ഏക ആയുധം വോട്ടാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കുള്ള വോട്ട് തമിഴ്നാടിന്റെ ശത്രുവിനുള്ള വോട്ടാണ്. എഐഎഡിഎംകെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവര്‍ക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും എഐഎഡിഎംകെക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയെയും ബിജെപിയെയും സ്വാഭാവിക സഖ്യകക്ഷികളെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞതുപോലെയാണ് പെരുമാറുന്നത്. ഭൂരിപക്ഷം ആവശ്യമുള്ള സാഹചര്യത്തില്‍ പാര്‍ട്ടി ബിജെപിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് എടപ്പാടി കെ പളനിസ്വാമി എഐഎഡിഎംകെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞില്ല. കാത്തിരുന്നു കാണൂ എന്നായിരുന്നു ബിജെപിയുടെ മറുപടി.

തനിക്ക് കേന്ദ്രത്തില്‍ നിന്ന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ പളനിസ്വാമിയുടെ അവകാശവാദത്തോട് പ്രതികരിച്ച സ്റ്റാലിന്‍, 'അടിമകളില്‍ ഏറ്റവും മികച്ചവനാണ്' എന്നതിനാണ് പളനിസ്വാമിക്ക് അവാര്‍ഡുകള്‍ ലഭിച്ചതെന്ന് പറഞ്ഞു. 'തമിഴ്‌നാടിന്റെ വികസനത്തിനായി ഞങ്ങള്‍ പദ്ധതികള്‍ ശ്രദ്ധാപൂര്‍വം നടപ്പിലാക്കുമ്പോള്‍, തനിക്ക് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിച്ചുവെന്ന് പളനിസ്വാമി അവകാശപ്പെടുന്നു, നിങ്ങള്‍ക്ക് ഏറ്റവും മികച്ച അടിമ എന്ന അവാര്‍ഡ് ലഭിച്ചു, പക്ഷേ ഞങ്ങള്‍ക്ക് ജനങ്ങളുടെ അവാര്‍ഡ് ലഭിച്ചു, ഞങ്ങള്‍ക്ക് മറ്റൊരു അവാര്‍ഡ് ലഭിക്കും. ജൂണ്‍ നാലിന്.' അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് ആരോ പ്രധാനമന്ത്രി മോദിയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യത്തിന്റെ സുരക്ഷ ഇന്ത്യാ സഖ്യത്തിന്റെ കൈകളിലാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends